Site iconSite icon Janayugom Online

അ​തി​ർ​ത്തി​യി​ലെ ഏ​ക​പ​ക്ഷീ​യ നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി പ്രതിരോധിക്കും: ക​ര​സേ​ന മേധാവി

രാ​ജ്യ​ത്തി​ന്റ അ​തി​ർ​ത്തി​ക​ളി​ലെ നി​ല​വി​ലെ സ്ഥി​തി ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റ്റാ​നു​ള്ള ഏ​തൊ​രു ശ്ര​മ​ത്തെ​യും ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ക​ര​സേ​ന മേ​ധാ​വി എം.​എം.ന​ര​വ​നെ. അഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും ത​ര്‍​ക്ക​ങ്ങ​ളും വ്യ​വ​സ്ഥാ​പി​ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് തു​ല്യ​സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ല്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു. 

അ​തി​ര്‍​ത്തി​യി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ നീ​ക്ക​ങ്ങ​ളു​ണ്ടാ​യാ​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്റെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണം അ​തി​വേ​ഗ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തി​ര്‍​ത്തി​യി​ല്‍ ചൈ​ന​യു​മാ​യു​ണ്ടാ​യ സം​ഘ​ര്‍​ഷം ചൂ​ണ്ടി​ക്കാ​ട്ടി സൈ​നി​ക ദി​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എം എം ന​ര​വ​നെ ഇക്കാര്യം വ്യക്തമാക്കിയത്.
eng­lish sum­ma­ry; Strong­ly resists uni­lat­er­al moves on the bor­der: Army chief
you may also like this video;

Exit mobile version