ആശുപത്രിയിലേക്ക് വരുന്നതിനിടെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഡോക്ടർ കാർ ഉപേക്ഷിച്ച് ഇറങ്ങിയോടി. മണിപ്പാൽ ആശുപത്രിയിലെ ഡോ. ഗോവിന്ദ് നന്ദകുമാറാണ് രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാൻവഴിയിൽ കാർ ഉപേക്ഷിച്ച് ഓടിയത്.
ആശുപത്രിയിൽ കൃത്യസമയത്തെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടർക്ക് കഴിഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. ആശുപത്രിയിലെത്താൻ മൂന്നു കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് കാർ ഗതാഗതക്കുരുക്കിൽപ്പെട്ടത്. സാധാരണ നിലയിൽ ഇവിടെനിന്ന് ആശുപത്രിയിലെത്താൻ പത്തുമിനിറ്റാണ് വേണ്ടത്. എന്നാൽ, ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ ഗതാഗതക്കുരുക്ക് കാരണം 45 മിനിറ്റ് വേണമെന്ന് കണ്ടു. തുടർന്ന് ഡ്രൈവറെ കാർ ഏൽപ്പിച്ച് ഡോക്ടർ ഇറങ്ങി ഓടുകയായിരുന്നു.
English Summary: Stuck in Bengaluru traffic, doctor runs 3 km to reach operation theatre on time
You may alsolike this video