വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ കർഫ്യൂ തുടരുന്നു. അനുനയചർച്ചയ്ക്കുള്ള സർക്കാരിന്റെ ക്ഷണം നിരസിച്ച പ്രതിഷേധക്കാർ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യാക്കാർ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്താകെ പ്രക്ഷോഭകരും ഭരണകക്ഷിയായ അവാമി ലീഗിന്‍റെ പ്രവർത്തകരും ഏറ്റുമുട്ടിയതോടെ 14 പൊലീസുകാരുൾപ്പെടെ 72 പേർ മരിച്ചു. സംഘർഷം രൂക്ഷമായതോടെ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. എംബസിയുമായി ബന്ധപ്പെടാനും നിർദേശം. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള കോടതി വിധിക്കെതിരേ തുടങ്ങിയ സമരം 200ഓളം പേരുടെ മരണത്തിനിടയാക്കിയിരുന്നു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി അടിയന്തര ഫോൺ നമ്പറുകൾ വഴി ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ട്.
English Summary: Student agitation: Curfew continues in Bangladesh
You may also like this video