Site iconSite icon Janayugom Online

വിദ്യാർഥിയെ തെരുവ് നായ ആക്രമിച്ചു; ഗുരുതര പരിക്ക്

സ്കൂളിൽ വെച്ച് തെരുവനായ ആക്രമിച്ച വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. താമരക്കുളം ചൈത്രത്തിൽ കുഞ്ഞുമോൻ മിനി ദമ്പതികളുടെ മകൻ ശ്രീഹരി (17)ക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. 

താമരക്കുളം ചത്തിയറ വൊക്കേഷണൽ സ്കൂളിൽ പ്ലസ്ടുവിന്റെ സെക്കന്റ് ടേം പരിക്ഷ കഴിഞ്ഞ് ക്ലാസ് റൂമിൽ നിന്നും പുറത്തേക്ക് വരുന്ന സമയം സ്കൂൾ വരാന്തയിൽ വച്ചാണ് തെരുവ്നായയുടെ കടിയേറ്റത്. ഉടൻ തന്നെ താമരക്കുളം എഫ് എച്ച് സിയിലും മാവേലിക്കര ഗവ.ആശുപത്രിയിലും ചികിത്സ തേടി.

Exit mobile version