വിഷപാമ്പിന്റെ കടിയേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ജ്യോതിബ ഫൂലെ ബാക്ക്‌വേർഡ് ക്ലാസ് വെൽഫെയർ റെസിഡൻഷ്യൽ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ എം രജ്ഞിത്ത് കുമാറാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പാമ്പ് കടിയേറ്റിരുന്നു. ഇവരുടെ നിലയും ഗുരുതരമായി തുടരുന്നു. ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ കറുപുറത്തെ സര്‍ക്കാര്‍ ഹോസ്റ്റലിലാണ് സംഭവം.
വ്യാഴാഴ്ച രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഹോസ്റ്റിലില്‍ നിന്ന് മൂവര്‍ക്കും പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രജ്ഞിത്ത് കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ ആന്തരികവയാവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മറ്റ് രണ്ട് പേര്‍ക്കും ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്ക് ഉറപ്പാക്കി. വിദ്യാർത്ഥികളില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഈ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഉപമുഖ്യമന്ത്രിയും ആദിവാസി ക്ഷേമ മന്ത്രിയും ആശുപത്രിയിൽ എത്തി വിദ്യാർത്ഥികളുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.
English Summary:Student bitten by snake from hostel
You may also like this video