സേലത്ത് നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സേലം ജില്ലയിലെ വടഗുമരായ് സ്വദേശി സുഭാഷ് ചന്ദ്രബോസ് (20) ആണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന നീറ്റ് പരീക്ഷ ഫലത്തിൽ പ്രതീക്ഷിച്ചതിലും കുറച്ച് മാർക്ക് ലഭിച്ചതോടെ നിരാശയിലായിരുന്നു സുഭാഷ്.
രാത്രിയിൽ കിടന്നുറങ്ങുന്നതിനിടെ സുഭാഷ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി സേലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ശനിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. സംസ്ഥാനത്ത് സമാന കാരണത്താൽ വിദ്യാർത്ഥികൾ ജീവനൊടുക്കിയിരുന്നു.
english summar: Student commits suicide due to low marks in NEET exam
you may also like this video