കണ്ണൂരിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ച സംഭവത്തിൽ ദുരൂഹത. വിദ്യാർത്ഥിനിയായ എം എ ഫാത്തിമയുടെ മരണം മന്ത്രവാദ ചികിത്സയെ തുടർന്നെന്ന് പരാതി. പിതൃസഹോദരന്റെ പരാതിയിൽ സിറ്റി അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പനി ബാധിച്ച ഫാത്തിമയ്ക്ക് വൈദ്യ ചികിത്സ നൽകാതെ മന്ത്രവാദ ചികിത്സ നൽകിയതാണ് മരണകാരണമെന്ന് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് പതിനൊന്ന് വയസുകാരിയായ ഫാത്തിമ പനി ബാധിച്ച് മരിക്കുന്നത്. കടുത്ത പനിബാധിച്ച് മൂന്ന് ദിവസമായി കുട്ടി വീട്ടിൽ തന്നെയായിരുന്നു. വൈദ്യചികിത്സ നൽകുന്നതിന് പകരം മന്ത്രവാദ കുട്ടിക്ക് നൽകിവന്നിരുന്നതെന്ന് പിതൃസഹോദരൻ പറഞ്ഞു.
പനി ഗുരുതരമായതിനു പിന്നാലെയാണ് കുട്ടിയെ വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ പഴുപ്പ് രൂപപ്പെട്ടതാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.
ENGLISH SUMMARY : Student death in Kannur
YOU MAY ALSO LIKE THIS VIDEO