Site iconSite icon Janayugom Online

വിദ്യാർത്ഥിയുടെ മരണം; ഇന്ത്യൻ എംബസിയുടെ അനാസ്ഥ

ഉക്രെയ്നിലെ കർകീവിൽ റഷ്യൻ ആക്രമണത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടത് ഇന്ത്യൻ എംബസിയുടെ അനാസ്ഥമൂലമെന്ന് രക്ഷിതാക്കൾ. അവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുമായി ഇന്ത്യൻ എംബസിയിൽ നിന്ന് ആരും ബന്ധപ്പെട്ടിരുന്നില്ലെന്ന് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീൻ ശേഖരപ്പയുടെ പിതാവ് ആരോപിച്ചു.

കറൻസി മാറുന്നതിനും ഭക്ഷണം വാങ്ങുന്നതിനുമായി ബങ്കറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് നവീൻ കൊല്ലപ്പെട്ടതെന്ന് അമ്മാവൻ ഉജ്ജനഗൗഡ പറഞ്ഞു. കര്‍കീവിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ അടുത്തേക്ക് ഇന്ത്യൻ എംബസിയിൽ നിന്ന് ആരും എത്തിയില്ലെന്ന് പിതാവ് ജ്ഞാനഗൗഡർ പറഞ്ഞു.

ചൊവ്വാഴ്ച അച്ഛനെ വിളിച്ച് ബങ്കറിൽ ഭക്ഷണവും വെള്ളവുമില്ലെന്ന് നവീൻ പറഞ്ഞിരുന്നു. ദിവസവും രണ്ടോ മൂന്നോ തവണ മകൻ തന്നെ വിളിക്കാറുണ്ടായിരുന്നെന്ന് പിതാവ് പറഞ്ഞു.

eng­lish sum­ma­ry; Stu­dent death; The indif­fer­ence of the Indi­an Embassy

you may also like this video;

Exit mobile version