Site iconSite icon Janayugom Online

സ്കൂളിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അദ്ധ്യാപികയുടെ മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിനി മരിച്ചു

മഹാരാഷ്ട്രയില്‍ സ്കൂളിലെത്താന്‍ വൈകിയതിനെ തുര്‍ന്ന് അദ്ധ്യാപികയുടെ മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിനി മരിച്ചു. പത്ത് മിനിട്ട് വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മഹാരാഷ്ട്ര വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിര്‍ ഹൈസ്‌കൂളിലാണ് സംഭവം.ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അന്‍ഷിക ഗോണ്ട് ആണ് മരണപ്പെട്ടത്. സ്‌കൂളിലെത്താന്‍ വൈകിയെന്ന പേരില്‍ വിദ്യാര്‍ത്ഥിനിയോട് 100 സിറ്റ് അപ്പ് ചെയ്യാനാണ് അദ്ധ്യാപിക ആവശ്യപ്പെട്ടത്.

സിറ്റ് അപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം പുറംവേദന അനുഭവപ്പെട്ടുവെന്ന് 12 വയസുകാരി പരാതിപ്പെട്ടിരുന്നു.പിന്നാലെ പെണ്‍കുട്ടി തളര്‍ന്നുവീണു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിന് സമീപത്തുള്ള നാലാസോപാരയിലെ ആശുപത്രിയില്‍ എത്തിക്കുകയും ആരോഗ്യനില മോശമായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.എന്നാല്‍ ചികിത്സ തുടരുന്നതിനിടെ വെള്ളിയാഴ്ച അന്‍ഷിക മരണം മരണപ്പെടുകയായിരുന്നു. ശിശുദിനത്തിലായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മരണം. സിറ്റ് അപ്പ് ചെയ്യുന്ന സമയത്ത് പെണ്‍കുട്ടിയുടെ ചുമലില്‍ സ്‌കൂള്‍ ബാഗ് ഉണ്ടായിരുന്നുവെന്നാണ് അന്‍ഷികയുടെ കുടുംബം ആരോപിക്കുന്നത്. അദ്ധ്യാപികയുടെ ക്രൂരമായ ശിക്ഷയാണ് മകളുടെ മരണത്തിന് കാരണമായതെന്നും കുടുംബം പറയുന്നു.

Exit mobile version