Site iconSite icon Janayugom Online

കോഴിക്കോട് ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി വിദ്യാര്‍ത്ഥി മരിച്ചു. മുക്കം ആനയാംകുന്ന് മുരിങ്ങപുറായി പോടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെയായിരുന്നു അപകടം.

വെല്ലൂർ ഇൻസ്റ്റ്യുട്ട്‌ ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: Stu­dent dies after being hit by a train in Kozhikode
You may also like this video

Exit mobile version