Site iconSite icon Janayugom Online

നെ​റ്റ്ബോ​ൾ പ്രാ​ക്ടീ​സി​നി​ടെ കു​ഴ​ഞ്ഞു വീ​ണ് വി​ദ്യാ​ർത്ഥി മരിച്ചു

നെ​റ്റ്ബോ​ൾ പ്രാ​ക്ടീ​സി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് 19 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കോ​ട്ട​യം നാ​ട്ട​കം ഗ​വ​ൺ​മെന്റ് കോ​ള​ജി​ലെ പ​ന​ച്ചി​ക്കാ​ട് ഇ​ട​യാ​ടി​പ്പ​റമ്പി​ൽ പി ​ആ​ർ അ​ര​വി​ന്ദാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​നു നാ​ട്ട​കം ഗ​വ​ൺ​മെ​ന്റ് കോ​ള​ജ് മൈ​താ​ന​ത്താ​യി​രു​ന്നു സംഭവം.

കോ​ള​ജ് മൈ​താ​ന​ത്ത് നെ​റ്റ്ബോ​ൾ പ്രാ​ക്ടീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ര​വി​ന്ദും സു​ഹൃ​ത്തു​ക്ക​ളും. ഇ​തി​നി​ടെ അ​ര​വി​ന്ദ് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷം ബി​എ​സ്​സി ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മിസ്ട്രി വിദ്യാർത്ഥിയാണ്.

eng­lish sum­ma­ry; Stu­dent dies after col­laps­ing in net­ball practice

you may also like this video;

Exit mobile version