Site iconSite icon Janayugom Online

ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥി മരിച്ച നിലയില്‍, പിതാവും സഹോദരിയും ആശുപത്രിയില്‍: അന്വേഷണം ആരംഭിച്ചു

ബിരിയാണി കഴിച്ച വിദ്യാര്‍തഥി മരിച്ച നിലയില്‍. ഒപ്പം കഴിച്ച പിതാവിനെയും സഹോദരിയേയും ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കുടുംബം സുര്യപേട്ടയില്‍ നിന്നുള്ള ഒരു ഹോട്ടലില്‍ നിന്ന് ബിരിയാണി വാങ്ങി വീട്ടില്‍ക്കൊണ്ടുവന്ന് കഴിക്കുകയായിരുന്നു.

എന്നാല്‍ പിറ്റേന്ന് വൈകിയും കതക് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വന്ന് വിളിച്ചപ്പോഴാണ് വീട്ടുകാര്‍ എണീക്കുന്നത്. വിദ്യാര്‍ത്ഥി തീരെ അവശ നിലയിലുമായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവും സഹോദരിയും ചികിത്സയിലാണ്.

ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിരിയാണിയുടെ സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.

Eng­lish sum­ma­ry: Stu­dent dies after eat­ing biryani
You may also like this video

Exit mobile version