Site icon Janayugom Online

ഇടവ ബീച്ചില്‍ വിദ്യാര്‍ത്ഥിനി കടലില്‍ ചാടി മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

വിദ്യാര്‍ത്ഥിനി കടലില്‍ ചാടി മരിച്ചു. മൃതദേഹം കാപ്പില്‍ പൊഴിഭാഗത്ത് കണ്ടെത്തി. ഇടവ വെറ്റകട ബീച്ചിലാണ് പെണ്‍കുട്ടി ചാടിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്. സ്‌കൂള്‍ യൂണിഫോമിലായിരുന്ന വിദ്യാര്‍ത്ഥിനിയോടൊപ്പം സുഹൃത്തും എത്തിയിരുന്നു. ഇരുവരും കരയില്‍ നില്‍ക്കുന്നതും കടലിലേക്ക് ചാടുന്നതും മത്സ്യത്തൊഴിലാളികള്‍ കാണുന്നത്. തുടര്‍ന്ന് ഇവര്‍ അയിരൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തവെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാപ്പില്‍ പൊഴി തീരത്ത് നിന്നും കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കൂടെ ഉണ്ടായിരുന്ന ആണ്‍കുട്ടിയെ കുറിച്ച് മറ്റ് വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നത്. അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ശ്രേയ. ആത്മഹത്യ ആണെന്നുള്ളതാണ് പ്രാഥമിക വിവരമായി പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി.

Eng­lish Summary:Student dies after jump­ing into sea at Ida­va Beach; Search­ing for a friend

You may also like this video

Exit mobile version