ഡല്‍ഹി ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. ബിടെക് വിദ്യാർത്ഥിയായ അനിൽ കുമാർ (21) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ് വിദ്യാർത്ഥിയാണ് അനിൽകുമാർ. ക്യാമ്പസിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഇവർ ഒരേ ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളാണ്. പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി.
അവസാന വർഷ വിദ്യാർത്ഥിയായ അനിൽകുമാറിന് മാർക്കിൽ കുറവ് വന്നതിന് ആറ് മാസത്തേക്ക് പിന്നാലെ ഹോസ്റ്റൽമുറികളടക്കം നീട്ടിക്കൊടുത്തിരുന്നു. പഠനസമ്മർദമാണ് ഇത്തരത്തിലൊരു ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതേ ഡിപ്പാർട്ട്മെന്റിൽ തന്നെ കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും ദളിത് വിദ്യാർത്ഥികളാണ്.
English Summary: Student Dies By Suicide In IIT Delhi Hostel
You may also like this video