Site iconSite icon Janayugom Online

കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു

മുക്കം ഇരുവഴിഞ്ഞി പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. മഞ്ചേരിയിൽനിന്നുള്ള ആറംഗ സംഘത്തിലെ ഒരംഗമായ പ്ലസ് വൺ വിദ്യാർത്ഥി അലൻ അഷ്‌റഫിനെയാണ് കാണാതായത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ അലൻ, ശക്തമായ ഒഴുക്കുള്ള പ്രദേശമായ പതങ്കയത്തെ പാറക്കെട്ടുകളിൽ കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. 

മുക്കം ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ, ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസ്സമുണ്ടാക്കുന്നുണ്ട്. ഈ പ്രദേശത്ത് അപകടങ്ങൾ പതിവായതിനാൽ പുഴയിൽ ഇറങ്ങുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

Exit mobile version