Site iconSite icon Janayugom Online

പാലത്തിലൂടെ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം: സുഹൃത്തിന് പരിക്ക്

traintrain

റെയിൽവേ പാലത്തിലൂടെ നടക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി പുഴയിൽ വീണ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. കരുവൻ തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരി ച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ഫറോക്ക് റെയിൽവേ പാലത്തിലൂടെ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം നടന്നു പോകുന്നതിനിടയിൽ കോയമ്പത്തൂർ — മംഗളൂരു പാസഞ്ചർ ട്രെയിൻ നഫാത്തിനെ ഇടിക്കുകയായിരുന്നു. ട്രെയിൻ ഇടിച്ച നഫാത്ത് പുഴയിലേക്ക് വീണ് മരിക്കുകയായിരുന്നു. കൂടെയുള്ള സുഹൃത്തിനെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്നു.

Eng­lish Sum­ma­ry: Stu­dent hit by train, trag­ic end: Friend injured

You may like this video also

Exit mobile version