Site iconSite icon Janayugom Online

പുന്നയൂര്‍ക്കുളത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

പുന്നയൂര്‍ക്കുളത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടുമാസം മുമ്പായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി അമ്മയോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. ഇതിനുശേഷം സ്‌കൂളില്‍ വെച്ച് നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി അധ്യാപകരോട് ഈ വിവരം പറഞ്ഞത്.

പിതാവിന്റെ സുഹൃത്തുക്കള്‍ കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് ഇടക്കിടക്ക് വീട്ടില്‍ വരാറുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ കൂടി പൊലീസ് പിടിയിലാകാനുണ്ട്. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവം മറച്ചുവെക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Eng­lish sum­ma­ry; stu­dent of Plus Two was gang-raped by her father’s friends in Punnayurkulam

You may also like this video;

YouTube video player
Exit mobile version