Site iconSite icon Janayugom Online

ഓൺലൈൻ ക്ലാസ്സിനിടെ അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥി; വീഡിയോ വൈറല്‍

ഓൺലൈൻ ക്ലാസിനിടെ അധ്യാപകനെ ചെരുപ്പൂരി അടിച്ച വിദ്യാര്‍ത്ഥിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ടീച്ചിംഗ് പ്ലാറ്റ്‌ഫോമായ ‘ഫിസിക്സ് വാല’ ആപ്പിലെ അധ്യാപകനാണ് മർദ്ദനമേറ്റത്.

ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലിരുന്ന വിദ്യാർത്ഥി അധ്യാപകനെ തല്ലിയത്. അധ്യാപകനെ ചെരുപ്പൂരി വിദ്യാർത്ഥി ആഞ്ഞടിക്കുന്നതും, ശേഷം വിദ്യാർത്ഥിയുടെ ആക്രമണത്തിൽ ഞെട്ടിപ്പോയ അദ്ധ്യാപകൻ ആക്രമണം ഒഴിവാക്കാൻ ശ്രമിക്കുന്നതും കാണാം. ഓൺലൈൻ സെഷന്റെ തത്സമയ സ്ട്രീം റെക്കോർഡ് ചെയ്ത ഒരു വ്യക്തിയാണ് സംഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാല്‍ സംഭവത്തിന് പിന്നാലെ യഥാർത്ഥ കാരണം വ്യക്തമല്ല. തന്റെ അധ്യാപകനോട് ഇത്രമാത്രം ക്രൂരത കാണിക്കാൻ മാത്രം വിദ്യാർത്ഥിക്ക് എന്ത് പ്രകോപനമാണ് ഉണ്ടായതെന്നുള്ള കാരണം വ്യക്തമല്ല. വിദ്യാർത്ഥിക്കെതിരെ ധാരാളം കമന്റുകളാണ് വരുന്നത്.

Eng­lish Summary:Student slapped teacher dur­ing online class; The video went viral
You may also like this video

Exit mobile version