Site icon Janayugom Online

അധ്യാപകരെ കോളജിനുള്ളിൽ പൂട്ടിയിട്ട് വിദ്യാർത്ഥി സമരം

സ്കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥികൾ അധ്യാപകരെ കോളജിനുള്ളിൽ പൂട്ടിയിട്ടു. വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് തൃശൂർ അരണാട്ടുകരയിലെ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാ‍ർത്ഥികൾ അധ്യാപകരെ കോളജിനുള്ളിൽ പൂട്ടിയിട്ട് സമരം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ പൂട്ടിയിട്ടു. പിന്നീട് പൊലീസെത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്.

അഞ്ച് അധ്യാപകരെയാണ് വിദ്യാ‍ർത്ഥികൾ പൂട്ടിയിട്ടത്. ഇതിൽ ഒരു അധ്യാപികയും ഉൾപ്പെടും. മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് ഫാക്കൽട്ടിയായി കോളജിൽ എത്തിയ രാജാവാരിയർ എന്ന അധ്യാപകനെതിരെയാണ് വിദ്യാർത്ഥിനി പരാതി ഉന്നയിച്ചത്.

കോളജിലെ വകുപ്പ് മേധാവിയോട് പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്തത്തിനെ തുട‍ർന്നാണ് വിദ്യാ‍ർത്ഥികൾ പ്രതിഷേധിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് അധ്യാപകരേയും വിദ്യാർത്ഥി പ്രതിനിധികളേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

eng­lish sum­ma­ry; Stu­dent strike to lock up teach­ers inside college

you may also like this video;

Exit mobile version