Site iconSite icon Janayugom Online

അമൽ ജ്യോതി കോളജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; യുവജനകമ്മിഷൻ സ്വമേധയാ കേസെടുത്തു

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ സംസ്ഥാന യുവജനകമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് യുവജനകമ്മിഷൻ ചെയർമാൻ എം ഷാജർ ആവശ്യപ്പെട്ടു.

രണ്ടാംവർഷ ഫുഡ് ടെക്നോളജി ബിരുദവിദ്യാർത്ഥിനിയും തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയുമായ ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോളജിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈൽ അധ്യാപകർ പിടിച്ചെടുത്തതായും ഇതിന് പിന്നാലെ ഒരു അധ്യാപകനില്‍നിന്നും അപമാനം നേരിടേണ്ടി വന്നതായും കോളജിലെ വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

Eng­lish Sum­ma­ry: Stu­dent sui­cide of Amal Jyoti Col­lege; The youth com­mis­sion filed a case
You may also like this video

Exit mobile version