Site iconSite icon Janayugom Online

ദളിത്‌ സ്ത്രീ പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും; ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് കളക്ടർ

സ്‌കൂളില്‍ ദളിത് സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കൾക്കും മുന്നില്‍ മാതൃകാപരമായ ഇടപെടലുമായി കളക്ടര്‍ പ്രഭുശങ്കര്‍. തമിഴ്‌നാട്ടിലെ കരൂരിലെ തിരുപ്പൂര്‍ വള്ളിപ്പുറം പഞ്ചായത്ത് യൂണിയന്‍ സ്‌കൂളിലാണ് സംഭവം. രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധം അവസാനിപ്പിക്കാന്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് കളക്ടറും ഭക്ഷണം കഴിച്ച് മാതൃകയായി. ഒപ്പം സമൂഹത്തിൽ അനാവശ്യ വേര്‍തിരിവുണ്ടാക്കരുതെന്ന് മുന്നറിയിപ്പും നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്.

സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെ സ്‌കൂളില്‍ ദളിത് സ്ത്രീ ഭക്ഷണം തയ്യാറാക്കുന്നതില്‍ പ്രതിഷേധവുമായി ഒരുവിഭാഗം രക്ഷിതാക്കളും വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. ടിസിക്കുള്ള അപേക്ഷയുമായി സ്‌കൂള്‍ അധികൃതരെ കുട്ടികൾ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കളക്ടറിന്റെ നടപടി. എന്നാല്‍ എത്ര സമ്മര്‍ദ്ദമുണ്ടായാലും ദീപയെ മാറ്റില്ലെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിച്ച് പദ്ധതി തുടര്‍ന്നും നടപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ പ്രഭുശങ്കര്‍ വ്യക്തമാക്കി.

Eng­lish Summary:Students and par­ents refuse to eat food cooked by Dalit women; The col­lec­tor sat and ate together

You may also like this video

Exit mobile version