Site iconSite icon Janayugom Online

പൊതുനിരത്തില്‍ ആഭാസം: സര്‍ക്കാര്‍ ബസുകള്‍ തടഞ്ഞ് മുദ്രാവാക്യം വിളികളും ആയുധവമായി കോളജ് വിദ്യാര്‍ത്ഥികള്‍

പൊതുനിരത്തില്‍ ബസ് തടഞ്ഞും മുദ്രാവാക്യം വിളിച്ചും കോളജ് വിദ്യാര്‍ത്ഥികളുടെ ആഭാസം. ചെന്നൈയിലെ നന്ദനം, പ്രസിഡൻസി, പച്ചയ്യപ്പ കോളജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സര്‍ക്കാര്‍ ബസുകള്‍ തടഞ്ഞും യാത്രക്കാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും പൊതുശല്യമാകുന്നത്. കോളജിനെ പുകഴ്ത്തി മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബസുകള്‍ തടഞ്ഞുനിര്‍ത്തി സെല്‍ഫി എടുക്കുകയും വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

തങ്ങളുടെ വിദ്യാര്‍ത്ഥി സംഘങ്ങളെ പുകഴ്ത്താനും കോളജിനെ പ്രകീര്‍ത്തിക്കാനുമാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരം ആഭാസങ്ങള്‍ പൊതുനിരത്തില്‍ കാഴ്ചവയ്ക്കുന്നതെന്നാണ് ദൃക്സാക്ഷികളുടെ വിലയിരുത്തല്‍. മറ്റുള്ള കോളജുകളിലെ വിദ്യാര്‍ത്ഥികളെയും ഈ വിദ്യാര്‍ത്ഥി സംഘം ആക്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Stu­dents blocked bus­es in road

You may like this video

Exit mobile version