Site iconSite icon Janayugom Online

നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പളിനെതിരെ വിദ്യാർത്ഥിനികളുടെ പരാതി

ചേർത്തല എസ്എച്ച് നഴ്സിം​ഗ് വൈസ് പ്രിൻസിപ്പളിനെതിരെ ​ഗുരുതര ആരോപണവുമായി നഴ്സിങ് വിദ്യാർത്ഥിനികൾ രം​ഗത്ത്. നഴ്സിങ് കൗൺസിലിനാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. കോളജ് വൈസ് പ്രിൻസിപ്പൽ ലൈം​ഗികമായി അധിക്ഷേപിച്ചെന്നാണ് വിദ്യാർത്ഥിനികളുടെ പരാതിയില്‍ പറയുന്നത്.

ഒരുമിച്ച് നടക്കുന്നവരെ സ്വവർ​ഗാനുരാ​ഗികളെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ്. യൂണിഫോമിലെ ചുളിവിനെ പോലും വൈസ് പ്രിൻസിപ്പൽ ലൈംഗികമായി വ്യാഖ്യാനിക്കുന്ന സാഹചര്യമുണ്ട്. നഴ്സിങ് വിദ്യാർത്ഥിനികളെ നിർബന്ധിച്ച് ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിക്കുക. ആശുപത്രിയിലെ ടോയ്ലറ്റ് വൃത്തിയാക്കിക്കുക എന്നിവയാണ് പരാതിയില്‍ പറയുന്നത്.

ഇവിടത്തെ ഹോസ്റ്റൽ ജയിലിന് സമാനമാണെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. വിദ്യാർത്ഥികളെ പുറത്തേക്കോ വീട്ടിലേക്കോ വിടില്ലെന്നും മാതാപിതാക്കളെ കാണാൻപോലും പരിമിതമായ സമയം മാത്രമാണ് നൽകുന്നതെന്നും ആരോപണമുണ്ട്. ഹോസ്റ്റൽ ഭക്ഷണം മോശമായതിനാൽ വിദ്യാർത്ഥികളിൽ പലരും കഴിക്കാറില്ല. ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥികളും പള്ളിയിൽ പോകണമെന്നും ഇല്ലെങ്കിൽ ശിക്ഷ നൽകുമെന്നും പരാതിയിൽ വ്യക്തമായി പറയുന്നു.

Eng­lish sum­ma­ry; Stu­dents’ com­plaint against the Vice Prin­ci­pal of the Col­lege of Nursing

You may also like this video;

Exit mobile version