അധ്യാപകരുടെ ജാതി അധിക്ഷേപത്തില്‍ മനംനൊന്ത് ദളിത് പെൺകുട്ടികൾ ടോയ്‌ലറ്റ് ക്ലീനർ കുടിച്ചു. ദിണ്ടിഗൽ ജില്ലയിലെ ഒരു സർക്കാർ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. സർക്കാർ എയ്ഡഡ് സ്‌കൂളിലെ പട്ടികജാതി (എസ്‌സി) വിഭാഗത്തിൽപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ് ടോയ്ലറ്റ് ക്ലീനര്‍ കുടിച്ചത്. പെൺകുട്ടികൾ ജില്ലാ സർക്കാർ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.
തങ്ങളുടെ മക്കളെ സ്‌കൂൾ ബസിൽ ഇരുത്താൻ അധ്യാപകരിൽ ചിലർ അനുവദിച്ചില്ലെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തില്‍ വിദ്യാർത്ഥിനികളുടെ ബന്ധുക്കൾ മധുര ഡിണ്ടിഗൽ ഹൈവേയും ചിന്നലപ്പട്ടി പോലീസ് സ്റ്റേഷനും ഉപരോധിച്ച് പ്രതിഷേധിച്ചു. മുമ്പ് പ്രേമലത എന്ന കണക്ക് അധ്യാപികയും മറ്റ് സ്‌കൂൾ ജീവനക്കാരും മറ്റ് വിദ്യാർത്ഥികളോട് രണ്ട് പെൺകുട്ടികളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച പതിവുപോലെ വിദ്യാർഥികൾ സ്‌കൂളിൽ പോയപ്പോൾ മറ്റ് കുട്ടികളും ഇവരോട് സംസാരിച്ചില്ല. തുടർന്ന് ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിലെ ടോയ്‌ലറ്റിലെത്തി ടോയ്‌ലറ്റ് ക്ലീനർ കഴിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചിന്നലപ്പട്ടി പോലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട സ്‌കൂളിനും അധ്യാപകർക്കും എതിരെ നടപടി വേണമെന്നും സംസ്ഥാന എസ്‌സി, എസ്‌ടി കമ്മിഷൻ എത്തി അന്വേഷണം നടത്തണമെന്നും പരാതിയിൽ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സ്‌കൂളിലെ കണക്ക് അധ്യാപിക പ്രേമലതയെ പിരിച്ചുവിടാൻ സ്‌കൂൾ അധികൃതർ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. കൂടാതെ ജാതിപ്പേര് പ്രയോഗിച്ചതിന് ആരോപണ വിധേയനായ മറ്റൊരു അധ്യാപകന് നിർബന്ധിത മെഡിക്കൽ ലീവ് നൽകിയതായി സ്കൂൾ അറിയിച്ചു.
English Summary: students consume toilet cleaners at school
You may also like this video