സ്കൂള്‍ കോമ്പൗണ്ടില്‍ അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞുവീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലം മാറ്റി. കാസര്‍കോട് അംഗാടി മുഗര്‍ ഗവണ്‍മെന്റ് എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷത്ത് മിന്‍ഹയാണ് സ്കൂള്‍ വിട്ടുപോകുന്നതിനിടയില്‍ ദേഹത്ത് മരം വീണ് മരിച്ചത്.
സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഷാനവാസിന് നിര്‍ദേശം നല്‍കിയിരുന്നു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെയും പ്രഥമാധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ സ്ഥലംമാറ്റ ഉത്തരവ് നല്‍കിയത്.
പ്രിന്‍സിപ്പലിന്റെ പൂര്‍ണ അധിക ചുമതല വഹിക്കുന്ന വി ഇ മഞ്ജുവിനെ വയനാട് അച്ചൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്കും, പ്രഥമാധ്യാപികയായ ബി ഷീബയെ ജിഎച്ച്എസ്എസ് ബന്തഡുക്കയിലേക്കുമാണ് സ്ഥലം മാറ്റിയത്.
english summary; Student’s death due to falling tree: Teachers transferred
you may also like this video;

