സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർത്ഥികൾ പോളണ്ട് അതിർത്തി കടന്നു. 694 വിദ്യാർത്ഥികൾ ആണ് പോളണ്ടിലെത്തിയത്. സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർത്ഥികൾക്കായി പോളണ്ട്, അതിർത്തിയിൽ ബസുകൾ എത്തിച്ചിരുന്നു. പോളണ്ട് പൊലീസ് സേനയും സുരക്ഷയും ഒരുക്കി.
സുമിയിലടക്കം റഷ് വെടി നിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ആദ്യമായി ഇന്ത്യൻ വിദ്യാർത്ഥികളെ യുദ്ധ ഭൂമിയിൽ നിന്നും തിരിച്ചെത്തിച്ചത്. സുമിയിലെ വിദ്യാർത്ഥികൾക്ക് ഉക്രെയ്ൻ സൗകര്യമൊരുക്കിയിരുന്നു. അവിടെ നിന്നുള്ള ട്രെയിനിൽ കയറ്റിയ ശേഷം പാസ്പോർട്ട് പരിശോധൻ അടക്കം നടത്തിയാണ് അയച്ചത്.
പോളണ്ട് അതിർത്തിയിലെത്തിയ വിദ്യാർത്ഥികൾക്ക് ഇവിടുത്തെ നടപടികൾ കൂടി ഇനി പൂർത്തിയാക്കണം. അതുകഴിഞ്ഞാൽ ഇന്ത്യയിലേക്ക് തിരിക്കാം. അതുവരെയുള്ള താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ പോളണ്ടും വോളണ്ടിയർമാരും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
രണ്ടാഴ്ചയായി സുമിയിൽ കുടുങ്ങിക്കിടന്ന 694 ഇന്ത്യൻ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം സുരക്ഷിതമായി പോൾട്ടോവയിൽ എത്തിച്ചു. ശേഷം പടിഞ്ഞാറൻ നഗരമായ ലവീവിലേക്ക് ട്രെയിനിൽ എത്തുന്ന വിദ്യാർത്ഥികളെ പിന്നീട് പോളണ്ട് അതിർത്തിയിൽ എത്തികകികയായിരുന്നു. ഇതോടെ ഉക്രെയ്നിലെ ഇന്ത്യയുടെ രക്ഷാദൗത്യം ആശ്വാസകരമായ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.
english summary; Students from Sumi came to Poland
you may also like this video;