അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചർ സയൻസസിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ ആണ്ടിപ്പാളയം പഞ്ചായത്തിൽ ദേശീയ കർഷക ദിനം ആചരിച്ചു. വിദ്യാർത്ഥികൾ കർഷകരെ കാണുകയും അവരുടെ ജീവിതരീതികൾ, പാരമ്പര്യങ്ങൾ, അവരുടെ ദിനചര്യകൾ എന്നിവയെക്കുറിച്ച് മനസിലാക്കുകയും കൃഷിരീതികൾ, വിള സംരക്ഷണം, മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തൽ, വിളകൾ എന്നിവയെക്കുറിച്ച് കർഷകർ വിദ്യാർത്ഥികൾക്ക് വിശദീകരിക്കുകയും ചെയ്തു.
ഇതിൽ വിദ്യാർത്ഥികളും കർഷകരും തങ്ങളുടെ അഭിപ്രായങ്ങൾ കൈമാറുകയും കർഷകരുടെ സംശയങ്ങൾ വിദ്യാർത്ഥികൾ വിശദീകരിക്കുകയും ചെയ്തു. കോളജ് ഡീൻ ഡോ. സുധീഷ് മണലിൽ, റാവെ കോ-ഓർഡിനേറ്റർ ഡോ. പി ശിവരാജ്, ഡോ. ഇ സത്യപ്രയ, ഡോ. വി മാർത്താണ്ഡൻ, ഡോ.അരവിന്ദ്, ഡോ. വി വനിതാ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.