Site iconSite icon Janayugom Online

ഇറാനില്‍ വിദ്യാര്‍ത്ഥികളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവിലാക്കുന്നതായി റിപ്പോര്‍ട്ട്

മഹ്സ ആമിനിയുടെ മരണത്തെത്തുടര്‍ന്ന് നടക്കുന്ന കലാപങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെടുകുയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നത്. കലാപത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളില്‍ പലരും മാനസികാരോഗ്യകേന്ദ്രങ്ങളില്‍ അടച്ചിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാന്‍ മതാചാര പൊലീസ് നടത്തിയ മര്‍ദ്ദനത്തില്‍ പരിക്കേറ്റ മഹ്സ ആമിനിയെന്ന യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ഒരു മാസം പിന്നിടുകയാണ്. 

ഇറാന്റെ തെരുവുകളില്‍ സ്ത്രീകളുടെ അവകാശസംരക്ഷണവും സ്വാതന്ത്രവും ആവശ്യപ്പെട്ട് ദിനംപ്രതി നിരവധി വനിതകളാണ് മുടി മുറിച്ച് പ്രതിഷേധിക്കുന്നത്. പ്രതിഷേധ പ്രകടനത്തിനിടെ നിരവധി വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. എ­ന്നാല്‍ അമേരിക്ക ആസ്ഥാനമായ വലതുപക്ഷ സംഘടനയായ എച്ച്ആര്‍എഎന്‍എ 18 പ്രായപൂര്‍ത്തിയാവാത്തവരുടെ മരണങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. ഇറാന്‍ ബാലാവകാശ സൊസെെറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ ആഴ്ച മാത്രം 28 കുട്ടികള്‍ ഇറാനില്‍ കൊല്ലപ്പെട്ടു. 

അറസ്റ്റ് ചെയ്ത കുട്ടികളെ പൊലീസ് മയക്കുമരുന്ന് കേസിലെ പ്രതികളുടെ കൂടെയാണ് തടവിലാക്കിയിരിക്കുന്നതെന്ന് ഇറാനിലെ മനുഷ്യാവകാശ അഭിഭാഷകന്‍ ഹസന്‍ റെയ്സി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത 300 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധിക്കുന്ന കുട്ടികളെ ക്ലാസ്മുറികളില്‍ നിന്നും അറസ്റ്റ് ചെയ്യുമെന്ന് കഴി‍ഞ്ഞ ദിവസം ഇറാന്‍ വിദ്യാഭ്യാസ മന്ത്രി യൂസഫ് നൂറി തന്നെ പറഞ്ഞിരുന്നു. കുടാതെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും നൂറി പറഞ്ഞു.

Eng­lish Summary:Students report­ed­ly detained in men­tal health facil­i­ty in Iran
You may also like this video

Exit mobile version