Site iconSite icon Janayugom Online

യുദ്ധമുഖത്തുനിന്ന് നാടണഞ്ഞ് വിദ്യാര്‍ത്ഥികള്‍

studentsstudents

ഉക്രെയ്നിൽ നിന്ന് ഇന്നലെ മുംബൈയിൽ എത്തിയ മലയാളി വിദ്യാർത്ഥികൾ ഇന്ന് ഉച്ചയ്ക്ക് 1.10 നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തി. കേരളത്തിലെത്തുന്ന ഉക്രൈനിൽ നിന്നുള്ള ആദ്യ സംഘമാണിത്. 11 വിദ്യാർഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കൊച്ചി വിമാനത്താവളത്തിൽ മന്ത്രി പി. രാജീവ്, ബെന്നി ബഹന്നാൻ എം.പി, എം എൽ എമാരായ റോജി എം ജോൺ, അൻവർ സാദത്ത് എന്നിവർ വിദ്യാർത്ഥികളെ സ്വീകരിച്ചു.
“ഉക്രൈനിൽ നിന്നുള്ള ആദ്യ മലയാളി സംഘം എത്തിക്കഴിഞ്ഞു. മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അവർ എത്തിയിട്ടുള്ളത്. 11 പേര് സംഘത്തിലുണ്ട്. അവരോട് ഞങ്ങൾ സംസാരിച്ചു. അവർ ആശ്വാസത്തിലാണ്. പക്ഷേ അവരോടൊപ്പമുള്ള കുട്ടികൾ ഇപ്പോഴും അവിടെയാണ് എന്നുള്ളതിൽ അവർക്ക് ആശങ്കയുണ്ട്. വലിയ പ്രതിസന്ധി നിറഞ്ഞ സമയത്തുകൂടി കടന്നുപോയതിനെക്കുറിച്ച് അവർ സംസാരിച്ചു. കുട്ടികളെ പരമാവധി എത്തിക്കുന്നതിന് സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. എം.പിമാരും കേന്ദ്ര സർക്കാരുമായി ബന്ധപ്പെടുന്നുണ്ട്. അവിടെ ഗൗരവകരമായ സാഹചര്യങ്ങളിൽ കൂടി കടന്നുപോകുന്ന പല കുട്ടികളുമായും സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവർക്ക് ആശ്വാസം പകരാൻ ശ്രമിക്കുന്നുണ്ട്. സർക്കാർ ഇപ്പോൾ കണ്ട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്”. ഇവിടെ എത്തുന്ന കുട്ടികളെ വീട്ടിലെത്തിക്കാനുള്ള വാഹനങ്ങൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഡൽഹിയിലും മുംബൈയിലും എത്തുന്ന കുട്ടികൾക്കുള്ള വിമാന ടിക്കറ്റുകളുടെ തുക സർക്കാർ വഹിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

 

Eng­lish Sum­ma­ry:  Stu­dents returned from Ukraine

You may like this video also

 

Exit mobile version