Site icon Janayugom Online

മോഡി ഡോക്യുമെന്ററി സര്‍വകലാശാലകളില്‍ പ്രദര്‍‍ശിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

modi doc

ബിബിസിയുടെ മോഡി സീരിസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സി (ടിസ്) ലെയും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദ്യാര്‍ത്ഥികള്‍.
ടിസിന്റെ പ്രധാന കാമ്പസില്‍ ഒത്തുകൂടിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലുമായി ഡോക്യുമെന്ററി കാണുകയായിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനം വിലക്കി മുംബൈയിലെ പ്രധാന കാമ്പസിനും വിദ്യാർത്ഥികൾക്കും ടിസിന്റെ മറ്റ് ശാഖകളുടെ മാനേജ്‌മെന്റിനും സ്ഥാപനം കഴിഞ്ഞ ദിവസം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിപ്പുണ്ടായിരുന്നു. 

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രദര്‍ശനം കാണാന്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. തമിഴ്‌നാട്ടില്‍ മദ്രാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഓഡിറ്റോറിയം അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ തള്ളിയതോടെ ലാപ്‌ടോപ്പില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയായിരുന്നു. കാമ്പസിനു പുറത്തുനിന്നെത്തിയവരാണ് പ്രദര്‍ശനം നടത്തിയതെന്നാണ് അധികൃതരുടെ വാദം. 

അതിനിടെ ഡല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്‌സ് ഫാക്കല്‍റ്റി കെട്ടിടത്തിന് പുറത്ത് നടന്ന സംഘര്‍ഷത്തില്‍ അന്വേഷണം നടത്താന്‍ ഏഴംഗ സമിതിക്ക് രൂപം നല്‍കി. പ്രദര്‍ശനം തടഞ്ഞുകൊണ്ട് സര്‍വകലാശാല ആര്‍ട്‌സ് ഫാക്കല്‍റ്റി കെട്ടിടം പരിസരത്ത് കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 24 വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Stu­dents screened Modi doc­u­men­tary in universities

You may like this video also

Exit mobile version