Site iconSite icon Janayugom Online

വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു; അധ്യാപകന് ജീവപര്യന്തം തടവ്

പതിമൂന്ന് വിദ്യാര്‍ത്ഥികളെ ലൈംഗീക പീഡനത്തിനിരയാക്കിയ അധ്യാപകന് ജീവപര്യന്തം ജയില്‍ ശിക്ഷ. ഇന്തോനേഷ്യന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മതപരമായി നടത്തുന്ന ബോര്‍‍ഡിങ് സ്കൂളുകളില്‍ നടക്കുന്ന അതിക്രമസംഭവങ്ങളിലേക്ക് വെളിച്ചം വീശുകയും വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്ത സംഭവമായിരുന്നു ഇത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി പീ‍ഡിപ്പിച്ചകേസില്‍ ഹെറി വിരാവന്‍ എന്ന അധ്യാപകനെയാണ് വെസ്റ്റ് ജാവയിലെ ബാന്‍ഡുങ് ജില്ലാ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇവരില്‍ എട്ടുപേര്‍ ഗര്‍ഭിണിയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് സ്കോളര്‍ഷിപ്പില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വിരാവനെതിരെ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. ഇത് രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.

eng­lish summary;Students tor­tured; Teacher jailed for life

you may also like this video;

YouTube video player
Exit mobile version