സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ സ്റ്റഡി ടൂറിനായി കൊണ്ട് പോയത് ടിപ്പറിലും പിക്കപ്പ് ലോറിയിലും. കര്‍ണാടകയിലെ ബെൽത്തങ്ങാടി താലൂക്കിലെ ബളഞ്ചയിലാണ് സംഭവം. ഗവൺമെന്റ് അപ്ഗ്രേഡഡ് ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളെയാണ് ടിപ്പർ ലോറിയിലും പിക്കപ്പ് ലോറിയിലുമായി ടൂറിന് കൊണ്ട് പോയത്. തുടര്‍ന്ന് പ്രധാനാധ്യാപക ചുമതലയിലുള്ള കിരണിനെ അധികൃതര്‍ സസ്പെൻഡ് ചെയ്തു. സർക്കാർ സ്കൂളിന്റെ 100-ാം വാർഷികം ആഘോഷപൂർവ്വം നടത്താൻ നേതൃത്വം നൽകിയതിന്റെ പേരിൽ വലിയ പ്രശംസ നേടിയതിന് തൊട്ട് പിന്നാലെയാണ് കിരണിന് നേരെ അച്ചടക്ക നടപടി വരുന്നത്.
വിദ്യാർത്ഥികളെ ടിപ്പറിൽ വിനോദയാത്രയ്ക്ക് കൊണ്ടുപോയി; പ്രധാനാധ്യാപകന് സസ്പെൻഷൻ

