ആലപ്പുഴ നഗരസഭ വലിയകുളം വാർഡിലെ പ്രതീക്ഷ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും, ശുചിത്വ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അനുമോദന ചടങ്ങ് എച്ച് സലാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം എം ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ ബോധവൽക്കരണ ക്ലാസ്സ് വാർഡ് കൗൺസിലർ ബി നസീർ ഉദ്ഘാടനം ചെയ്തു. കിലയുടെ റിസോസ് പേഴ്സൺ പി ജയരാജ് ക്ലാസ്സെടുത്തു. വാർഡ് കൗൺസിലർ പ്രഭ ശശികുമാർ, എ ഹാരിസ്, എ കെ റഹിം എന്നിവര്‍ സംസാരിച്ചു.
ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

