Site iconSite icon Janayugom Online

യുഎസില്‍ കുട്ടികളുടെ മരണത്തിന് പ്രധാന കാരണം തോക്കുകളെന്ന് പഠനം

യുഎസില്‍ കുട്ടികള്‍ളുടെയും കൗമാരക്കാരുടെയും മരണത്തിന് പ്രധാനകാരണം തോക്കുകളാണെന്ന് പഠനം. വാഹനാപകടങ്ങള്‍, അര്‍ബുദം, മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം എന്നിവയേക്കാള്‍, ഒന്നു മുതല്‍ 19 വയസുവരെയുള്ളവരില്‍ തോക്കുപയോഗിച്ചുള്ള അപകടമാണ് മരണകാരണമെന്ന് ന്യൂ ഇംഗ്ലണ്ട് ഓഫ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

2020 ല്‍ തോക്കുപയോഗിച്ചുള്ള 4,300 മരണങ്ങളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനിൽ നിന്ന് ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് കണക്കുകള്‍ ക്രോ‍‍‍‍‍ഡീകരിച്ചത്. തോക്കുകളാൽ കൊല്ലപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും 14 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് ലോക്ഡൗൺ കാലയളവില്‍ തോക്കുകളുടെ ഉടമസ്ഥത ഗണ്യമായി വർധിച്ചതായി അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ മറ്റൊരു പഠനത്തിലും പറയുന്നു. 2019 നും 2021 നും ഇടയിൽ 18 വയസിന് താഴെയുള്ള അഞ്ച് ദശലക്ഷത്തിലധികം കുട്ടികൾ വെടിവയ്പില്‍ കൊല്ലപ്പെട്ടതായും പഠനത്തില്‍ വ്യക്തമാക്കുന്നു. ടെക്‌സാസിലെ എലമെന്റിറി വിദ്യാലയത്തിൽ നടന്ന വെടിവയ്പ്പിന് ശേഷം തോക്കു ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ പുറത്തുവരുന്നുണ്ട്.

Eng­lish summary;Studies show guns are the lead­ing cause of death in the US

You may also like this video;

Exit mobile version