പേയ്‌മെൻറ് രംഗത്തിൽ ഡിജിറ്റൽ പേയ്‌മെൻറുകളോടു ഇഷ്ടം കൂടുന്നതായി പഠനം. കെയാർണി ഇന്ത്യയും ആമസോൺ പേ ഇന്ത്യയും നടത്തിയ പഠനത്തിലാണ് ദാതാക്കളിൽ ഓൺലൈൻ പർച്ചേസുകൾക്ക് 90 ശതമാനം പേരും ഓഫ്‌ലൈൻ പർച്ചേസുകൾക്കും 50 ശതമാനം പേർ ഡിജിറ്റൽ പേയ്‌മെൻറുകളും ഇഷ്ടപ്പെടുന്നതായി കണ്ടെത്തിയത്. കൂടുതൽ വ്യാപാരികളും ഡിജിറ്റൽ ആയിക്കഴിഞ്ഞതിനാൽ ക്യാഷ് ഇടപാടുകൾ കുറഞ്ഞുവരുകയും യുപിഐ, ഡിജിറ്റൽ വാലറ്റുകൾ, കാർഡുകൾ എന്നിവ വ്യാപകമാകുകയും ചെയ്തു. മർച്ചൻറ് ട്രാൻസാക്ഷനുകളിൽ 69 ശതമാനവും ഡിജിറ്റൽ മോഡുകളാണ്. വഴിയോര കച്ചവടക്കാർ അടക്കം പേയ്‌മെൻറിൻറെ 46 ശതമാനം വരെ ഡിജിറ്റലായിട്ടാണ് സ്വീകരിക്കുന്നത്.
മില്യനിയെൽസും ജെൻഎക്‌സുമാണ് കൂടുതലായി ഡിജിറ്റൽ പേയ്‌മെൻറ് രീതികൾ ഉപയോഗിക്കുന്നത്. ചെറുപ്പക്കാരെ അപേക്ഷിച്ച് മുതിർന്നവർ കൂടുതലായി കാർഡുകളും വാലറ്റുമാണ് ഉപയോഗിക്കുന്നത്. ചെറുപട്ടണങ്ങളിലെ ഉപഭോക്താക്കളുടെ പേയ്‌മെൻറ് ട്രാൻസാക്ഷനുകളുടെ 65 ശതമാനവും വൻ നഗരങ്ങളിൽ 75 ശതമാനത്തോളവും ഡിജിറ്റലാണ്. വേഗത, കാര്യക്ഷമത, റിവാർഡുകൾ എന്നിവയും എല്ലാ മേഖലകളിലെയും വ്യാപാരികളിൽ ഡിജിറ്റൽ പേയ്‌മെൻറുകൾ എത്തിയിരിക്കുന്നതിനാലും കൂടുതൽ സൗകര്യമാണ് ഡിജിറ്റൽ പേയ്‌മെൻറുകളെന്ന് 120 നഗരങ്ങളിലെ ഉപഭോക്താക്കളിലും വ്യാപാരികളിലുമായി നടത്തപ്പെട്ട ഈ സമഗ്ര പഠനം വ്യക്തമാക്കുന്നു.
English Summary: Study shows growing popularity of digital payments
You may also like this video