Site icon Janayugom Online

കാലാവസ്ഥാ വ്യതിയാനം: മുംബൈ കടലെടുക്കുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഭാവംമൂലം കാലക്രമേണ മുംബൈ നഗരത്തെ കടലെടുക്കുമെന്ന് പഠനം. കാലാവസ്ഥാ വ്യാതിയാനം സംബന്ധിച്ച് പഠനം നടത്തുന്ന ഇന്റര്‍ഗവണ്മെന്റല്‍ പാനൽ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മഹാനഗരത്തെ കടലെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ മുംബൈയിലുണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ മുന്‍നിര്‍ത്തിയാണ് പഠനം. പ്രളയം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ എന്നിവ അടുത്ത കുറച്ചുവര്‍ഷങ്ങളില്‍ രൂക്ഷമാകുമെന്നും ഇതേ കാലാവസ്ഥാ വ്യതിയാനം ഭാവിയില്‍ തുടരുന്നപക്ഷം മുംബൈ നഗരം വെള്ളത്തിനടിയിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കടല്‍ നിരപ്പ് ആഗോളതലത്തില്‍ 3.4 സെന്റീമീറ്റർ ആയി ഉയരുന്നതിനാല്‍ തീരനഗരമായ മുംബൈ കടല്‍നിരപ്പിന് താഴെയുള്ള പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. 2100 ആകുമ്പോഴേയ്ക്കും മുംബൈ നഗരത്തില്‍ നിന്നും അരമീറ്റര്‍ ഉയര്‍ന്നാണ് കടല്‍ സ്ഥിതി ചെയ്യുക. ഇതോടെ പ്രളയം, പേമാരി എല്ലാം കടലില്‍ നിന്ന് ഉടലെടുത്ത മുംബൈ നഗരത്തെ വീണ്ടും കടലിനടിയില്‍ ആക്കുമെന്നും പഠനം വിലയിരുത്തുന്നു. 

അടുത്തകാലത്തായി എല്ലാ വര്‍ഷവും മുംബൈയില്‍ കനത്ത മഴയാണ് ലഭിക്കാറുള്ളത്. കാലാവസ്ഥാവ്യതിയാനം അറിഞ്ഞുകൊണ്ടുള്ള നടപടികള്‍ ഉടന്‍ കൈക്കൊണ്ടില്ലെങ്കില്‍ മുംബൈ നഗരംതന്നെ ഓര്‍മ്മയായേക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു.
eng­lish summary;Study shows that Mum­bai will be inun­dat­ed over time due to the effects of cli­mate change
you may also like this video;

Exit mobile version