നിയമസഭാ
മതപഠനം സ്കൂൾ സമയത്തിന് ശേഷമാക്കണമെന്ന് നിയമസഭാ സ്പീക്കർ എൻ ഷംസീർ. ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സ്കൂൾ സമയം രാവിലെ എട്ടു മണി മുതലാണെങ്കിലും ഇവിടെ അതൊന്നും പറ്റില്ലെന്ന നിലപാടിലാണ് ചിലരെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
മതപഠനം സ്‌കൂൾ സമയത്തിനു ശേഷം ആക്കണമെന്ന കാര്യത്തെ കുറിച്ച് മത പണ്ഡിതൻമാർ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചർത്തു. രാവിലെ നല്ല അന്തരീക്ഷത്തിൽ കുട്ടികൾ പഠിക്കാൻ പോകട്ടെയെന്നും ഉച്ചയ്ക്ക് ശേഷം കളിക്കട്ടെയെന്നും അന്നേരം വേണമെങ്കിൽ മതപഠനം നടത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
ഒരിക്കൽ ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ ആക്ഷേപിച്ചു, മതവിരുദ്ധനാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ പഠന സമയമാറ്റത്തെക്കുറിച്ച് കേരളത്തിൽ ചർച്ച ചെയ്യണ്ടതുണ്ട്. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറിയേ തീരൂ. പൊതുവിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക നിലവാരം ഉയർത്തണം, കൂടുതൽ പ്രതിഭാശാലികളെ സൃഷ്ടിക്കാൻ സ്കൂളുകൾക്ക് സാധിക്കണം – സ്പീക്കർ പറഞ്ഞു.

