Site icon Janayugom Online

മാങ്കുളത്ത് സബ് എഞ്ചിനിയർ മുങ്ങിമരിച്ചു

മാങ്കുളം പെരുമ്പൻകുത്തിൽ മാങ്കുളം പുഴയുടെ ഭാഗമായ ഊഞ്ഞാലു കയത്തിൽ സബ് എൻജിനീയർ മുങ്ങിമരിച്ചു. ചിത്തിരപുരം ചൂണ്ടക്കുന്നേൽ സത്യൻ (42) ആണ് മരിച്ചത്. മാങ്കുളത്ത് വൈദ്യുതി വകുപ്പിന് കീഴിൽ കരാർ എടുത്തിട്ടുള്ള സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് സത്യൻ. മാങ്കുളം ടൗണിൽ സത്യൻ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ച് വരികയായിരുന്നു.

ഇന്നലെ ഉച്ചക്കു ശേഷം കുട്ടികൾക്ക് ഒപ്പം പുഴയിൽ എത്തി കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. കുട്ടികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പരിസരവാസികൾ എത്തി രക്ഷാപ്രവർത്തനം നടത്തി സത്യനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം മൂന്നാർ സി എസ് ഐ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ജീവിത. മക്കൾ: പ്രജുൽ, പ്രജ്വൽ

ENGLISH SUMMARY: sub engi­neer in adi­maly drawned to death…
You may also like this video

Exit mobile version