ബഹിരാകാശ നിലയത്തിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ഇക്കാര്യം അറിയിച്ചത്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും പട്ടികയിലിടം നേടിയിട്ടുണ്ട്. യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിയോം സ്പേസും ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് സെന്ററും (എച്ച്എസ്എഫ്സി) തമ്മിലുള്ള സ്പേസ് ഫ്ലൈറ്റ് എഗ്രീമെന്റ് (എസ്എഫ്എ) പ്രകാരമാണ് സിയോം 4 മിഷന്റെ ഭാഗമായി ഇന്ത്യന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ലയെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുക.
ഇതില്‍ ശുഭാന്‍ശു ശുക്ലയായിരിക്കും പ്രൈം ക്യാപ്റ്റന്‍. പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ബാക്കപ് മിഷന്‍ പൈലറ്റായിരിക്കും. ഈ മാസം ആദ്യം ഇരുവരുടെയും പരിശീലനം ആരംഭിക്കുമെന്നാണ് വിവരം. ഇന്ത്യയുടെ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിലെ ടെസ്റ്റ് പൈലറ്റുമാരായി പ്രശാന്ത് നായര്‍ക്കൊപ്പം ശുഭാന്‍ശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അങ്കത് പ്രതാപ് എന്നിവരെ തെരഞ്ഞെടുത്തിരുന്നു. സിനിമാനടി ലെനയുടെ ഭര്‍ത്താവാണ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍.
English Summary: Subhanshu Shukla to Space Station; Malayalee also in the list
You may also like this video