Site icon Janayugom Online

മോഡിയുടേത് പ്രീണനം: വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി

നരേന്ദ്ര മോഡിയുടെ ക്രിസ്ത്യൻ പള്ളി സന്ദർശനത്തെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. മോഡിയുടേത് പ്രീണന നീക്കമാണെന്നും ഹിന്ദുത്വത്തെ മോശമാക്കി കാണിച്ചുവെന്നും സ്വാമി പറഞ്ഞു. പള്ളി സന്ദർശിച്ചത് ബഹുമാനം കൊണ്ടാണോ അതോ തന്ത്രപരമായ നീക്കമാണോയെന്നും അദ്ദേഹം ട്വിറ്ററിലൂടെ ഛോദിച്ചു. ഈസ്റ്റർ ദിനത്തിൽ ഡല്‍ഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിലാണ് മോഡി സന്ദർനം നടത്തിയത്.

ഡല്‍ഹി ആർച്ച് ബിഷപ്പ് അനിൽ ക്യൂട്ടോ, സിറോ മലബാർ സഭ ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഗുരുഗ്രാം സിറോ മലങ്കര രൂപത അധ്യക്ഷൻ തോമസ് മാർ അന്തോണിയോസ് എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. മോഡി ഈസ്റ്റർ ദിനത്തിൽ ദേവാലയത്തിൽ എത്തിയതിൽ സന്തോഷം എന്നാണ് വിവിധ ക്രൈസ്തവനേതാക്കൾ പ്രതികരിച്ചത്.

ക്രൈസ്തവ സമുദായത്തെ കൂടെ നിർത്തണമെന്ന സന്ദേശത്തിന് കേരളത്തിൽ പ്രാധാന്യം നല്കുമ്പോഴും ഈ സന്ദർശനത്തിന് ദേശീയതലത്തിൽ ബിജെപി വലിയ പ്രചാരണം നല്കിയില്ല എന്നത് ശ്രദ്ധേയമാണ്.

Eng­lish Sum­ma­ry: sub­ra­man­ian swamy crit­i­cizes naren­dra modis vis­it to a christian-church
You may also like this video

Exit mobile version