Site iconSite icon Janayugom Online

മോഡി ഭരണത്തില്‍ സാമ്പത്തിക മേഖല തകര്‍ന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

നരേന്ദ്ര മോഡി ഭരണത്തില്‍ സാമ്പത്തിക രംഗം തകര്‍ന്നുവെന്ന് ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. 2016 മുതല്‍ രാജ്യത്തെ ആഭ്യന്തര മൊത്ത ഉല്പാദന (ജിഡിപി) വളര്‍ച്ച ഇടിയുന്നതായും, വ്യാജ കണക്കാണ് മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ദി ഹിന്ദുവില്‍ എഴുതിയ ലേഖനത്തിലാണ് മോഡിയുടെ അവകാശവാദങ്ങളെ പാടെ നിരാകരിക്കുന്ന കണക്കുകള്‍ സ്വാമി നിരത്തുന്നത്.
2019–20 കാലത്തെ ആദ്യത്തെ നാലാം പാദത്തില്‍ ജിഡിപി വളര്‍ച്ച 3.5 ശതമാനം എന്ന നിലയിലേക്ക് കൂപ്പുകുത്തി. ജിഡിപി വളര്‍ച്ചയിലെ ഗണ്യമായ ഇടിവ് സര്‍ക്കാര്‍ മറച്ചുവച്ചതായും അദ്ദേഹം പറയുന്നു. 1950 മുതല്‍ 1977 വരെ ഭരണം നടത്തിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് മാത്രമാണ് ജിഡിപി വളര്‍ച്ചയില്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. വികസനം സംബന്ധിച്ച് മോഡി നടത്തിയ പ്രഖ്യാപനങ്ങള്‍ വ്യാജമാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വികസനം എത്തിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 

പി വി നരസിഹംറാവു, മന്‍മോഹന്‍ സിങ് സര്‍ക്കാരുകളുടെ കാലത്ത് നയങ്ങളില്‍ കാതലായ മാറ്റം വന്നതോടെ ജിഡിപി വളര്‍ച്ച ആറ് മുതല്‍ ഏഴ് ശതമാനം വരെ വര്‍ധിച്ചു. സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോഡി സര്‍ക്കാരിന് ഇപ്പോഴും സാധിച്ചിട്ടില്ല. ജിഡിപി വളര്‍ച്ച രണ്ടുമടങ്ങ് വര്‍ധിപ്പിച്ച് ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായി 2024ല്‍ രാജ്യം മാറുമെന്ന മോഡിയുടെ പ്രഖ്യാപനം കബളിപ്പിക്കല്‍ മാത്രമായിരുന്നു. പരോക്ഷ നികുതിയിനത്തില്‍ ലഭിക്കേണ്ട കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടത് സാമ്പത്തിക മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം വര്‍ധിപ്പിച്ചു.

Eng­lish Summary:Subramanian Swamy says that the finan­cial sec­tor has col­lapsed under the Modi regime
You may also like this video

Exit mobile version