Site icon Janayugom Online

റേഷൻ കടകളിലൂടെ സബ്സീഡി സാധനങ്ങൾ വിതരണം ചെയ്യണം

എഎവൈ, മുൻഗണനാ, കാർഡുകൾ ഉൾപടെ അർഹത പെട്ട മുഴുവൻ റേഷൻ കാർഡുടമകൾക്കും സർക്കാർ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന പയറുവർഗ്ഗങ്ങൾ ഉൾപടെയുള്ള ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലുടെ വിതരണം ചെയ്യണമെന്ന സർക്കാർ ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തണമെന്ന് കേരളാ സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപെട്ടു. സബ്സീഡി സാധനങ്ങൾ ദുരുപയോഗം ചെയ്യപ്പെടാതെ ‚യഥാർത്ഥ ഗുണഭോക്തക്കൾക്ക് ലഭ്യമാക്കാൻ റേഷൻ കടകളിലെ ഇ പോസിലൂടെ വിതരണം ചെയ്താൽ സാധ്യമാകും. കൂടാതെ ഡെപ്യൂട്ടേഷൻ 10% വെട്ടിക്കുറച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പുന:പരിശോധിക്കണമെന്നും ‚ജില്ലാതല പരാതി പരിഹാര ഉദ്യോഗസരുടെ തസ്തിക അനുവദിക്കണമെന്നും യോഗം ആവശ്യപെട്ടു.

10-ാം ജില്ലാ സമ്മേളനം മാനന്തവാടി. ഇവി രാജേഷ് നഗറിൽ വെച്ച് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം കുമാരി വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. കേരളാ സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ബിനിൽകുമാർ ടി.ആർ സംഘടനാ റിപോർട്ട് അവതരിച്ചിച്ചു . സനോജ് ഓ ജി അദ്ധ്യക്ഷനായ യോഗത്തിൽ ജോഷി മാത്യു സ്വാഗതം ആശംസിച്ചു. 

സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ ജെ ബാബു , ജോയിൻ്റ് കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുനിൽ മോൻ റ്റി ഡി , കെസിഒഎഫ്എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പിഎ സജീവ് , സി പിഐ മണ്ഡലം വികെ ശശിധരൻ ‚ബി കെ എം യു താലൂക്ക് പ്രസിഡണ്ട് വിവി ആൻറണി ‚എഎവൈഎഫ് താലൂക്ക് സെക്രട്ടറി നിഖിൽ പത്മനാഭൻ, ജോയിൻ്റ് കൗൺസിൽ മാനന്തവാടി മേഖലാ വൈസ് പ്രസിഡണ്ട് സുജിത്ത് പി ‚കെസിഡിഎഫ് ജില്ലാ സെക്രട്ടറി രാജേന്ദ്രപ്രസാദ് , ജയേഷ് കെകെ , സദികസി ‚ആതിര സി , സജിത വി എസ് ‚അമ്പിളി ജോസഫ് , ജോബ്സൺ ഫെലിക്സ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ടായി ജോഷി മാത്യവിനെയും, സെക്രട്ടറിയായി രാജേന്ദ്രപ്രസാദിനെയും തിരഞ്ഞെടുത്തു.

ENGLISH SUMMARY:Subsidized items should be dis­trib­uted through ration shops
You may also like this video

Exit mobile version