Site iconSite icon Janayugom Online

ക്ഷീരകര്‍ഷകര്‍ക്ക് ഗോതമ്പ് തവിടിനും ചോളപ്പൊടിക്കും സബ്‌സിഡി

മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എംആര്‍ഡിഎഫ്) ക്ഷീര കര്‍ഷകര്‍ക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് സബ്‌സിഡി പ്രഖ്യാപിച്ചു. ആനന്ദ് മാതൃക ക്ഷീര സംഘങ്ങള്‍ മുഖേന ക്ഷീര കര്‍ഷകര്‍ വാങ്ങുന്ന ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് ജനുവരി ഒന്നു മുതല്‍ രണ്ടു മാസക്കാലത്തേക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കിലാണ് സബ്‌സിഡി ലഭിക്കുക. എംഎസ്.ആര്‍എഫ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 

സബ്‌സിഡിക്കു പുറമെ ഡയാലിസിസിനു വിധേയരാവുന്ന 53 ക്ഷീര കര്‍ഷകര്‍ക്ക് നിലവില്‍ പ്രതിമാസം നല്‍കിവരുന്ന 1000 രൂപ ചികിത്സാ സഹായം തുടരാനും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാതെ മരണപ്പെട്ട 11 പശുക്കളുടെ ഉടമസ്ഥര്‍ക്ക് എംആര്‍ഡിഎഫ് ചാരിറ്റി ഫണ്ടില്‍ നിന്ന് പ്രത്യേക സഹായധനം അനുവദിക്കാനും തീരുമാനിച്ചു. വിവിധ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനു വേണ്ടി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണ് മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍

Exit mobile version