Site iconSite icon Janayugom Online

മുഖ്യമന്ത്രിയുടെ ഭാര്യക്ക് ബന്ധമുള്ള കമ്പനിക്ക് സബ്സിഡി : അസാം നിയമസഭയില്‍ ബഹളം

ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മ്മയുടെ ഭാര്യയുമായി ബന്ധമുള്ള കമ്പനിക്ക് സര്‍ക്കാര്‍ സബ്സിഡി ലഭിച്ചെന്ന ആരോപണത്തില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ ബഹളത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച അസം നിയമസഭയില്‍ ബഹളം.

ചോദ്യോത്തര വേളയിൽ വിഷയം ഉന്നയിച്ച കോൺഗ്രസ് എംഎൽഎ കമലാഖ്യ ദേ പുർകയസ്ത, റവന്യൂ, ദുരന്തനിവാരണ മന്ത്രി ജോഗൻ മോഹനോട് സംസ്ഥാനത്തിന്റെ ബസുന്ധര പദ്ധതി പ്രകാരം റിനികി ഭുയാൻ ശർമയുടെ കമ്പനിക്ക് കാലിയാബോർ പ്രദേശത്തെ സ്ഥലം അനുവദിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. കമ്പനിക്ക് കേന്ദ്ര സബ്‌സിഡി ലഭിച്ചതായി ആരോപിക്കപ്പെടുന്ന ഭൂമി അനുവദിക്കുന്നതിന് എന്ത് രേഖകളാണ് സമർപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു.

കമലാഖ്യ ദേ പുർകയസ്ത യഥാർത്ഥ ചോദിക്കുന്ന ചോദ്യത്തിന് വിഷയവുമായിബന്ധമില്ലെന്നും സ്പീക്കർ ബിശ്വജിത് ദൈമരി അഭിപ്രായപ്പെട്ടു. മന്ത്രിമാർ അവരുടെ നിലപാടില്‍ നില്‍ക്കുകയും, പൂർകയസ്ത ഈ ചോദ്യത്തിൽ ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് സഭയില്‍ ബഹളം ഉണ്ടായി . തുടര്‍ന്ന് സ്പീക്കർ സഭ 30 മിനിറ്റ് നിർത്തിവച്ചു. സഭ വീണ്ടും സമ്മേളിച്ച ശേഷം, പ്രതിപക്ഷ നേതാവ് കോൺഗ്രസിലെ ദേബബ്രത സൈകിയ, ശൂന്യവേളയില്‍ വിഷയം ചർച്ച ചെയ്യുന്നതിനായി നൽകിയ നോട്ടിസ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. 

ചെയർമാനായിരുന്ന ഡെപ്യൂട്ടി സ്പീക്കർ നുമാൽ മോമിൻ അടിയന്തര ചർച്ച അനുവദിക്കാത്തതിനാൽ, കോൺഗ്രസ് എംഎൽഎമാരും സിപിഐഎം ഏക നിയമസഭാംഗവും ഒരു സ്വതന്ത്ര എംഎൽഎയും സഭയുടെ നടുക്കളത്തിലേക്ക് തടിച്ചുകൂടി ധർണ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും സൈകിയ ആവശ്യപ്പെട്ടു.

ഭരണകക്ഷിയായ ബിജെപിയുടെ എംഎൽഎമാരും ഇരിപ്പിടങ്ങളില്‍ നിന്നും പുറത്തിറങ്ങിയതോടെ സംഘർഷം രൂക്ഷമായി. ഇരുപക്ഷവും വഴങ്ങാൻ വിസമ്മതിച്ചതോടെ സഭ 5 മിനിറ്റ് നേരത്തേക്ക് നിർത്തിവച്ചു. വീണ്ടും സഭ സമ്മേളിച്ചപ്പോൾ പ്രതിപക്ഷ എംഎൽഎമാർ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതോടെ ബഹളം തുടർന്നു. 

Eng­lish Summary:
Sub­sidy to a com­pa­ny relat­ed to CM’s wife: Uproar in Assam Assembly

You may also like this video:

Exit mobile version