ഗുണനിലവാരം കുറഞ്ഞ തടി ഉപയോഗിച്ച് കസേര നിർമ്മിച്ചു നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഉപഭോക്താവിൽ നിന്നും വാങ്ങിയ തുകയും ഒമ്പത് ശതമാനം പലിശയും പതിനായിരം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ഒരു മാസത്തിനകം ഉപഭോക്താവിന് നൽകാൻ ഡി ബി ബിനു പ്രസിഡന്റും രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു.
കോതമംഗലം കീരമ്പാറ, അരമ്പൻ കുടിയിൽ തോമസ് പോൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മകളുടെ ഗൃഹപ്രവേശനത്തിന് നൽകാനാണ് തേക്ക് തടിയിൽ തീർത്ത ഫർണിച്ചറുകൾ പരാതിക്കാരൻ കോതമംഗലം ഗ്രാൻഡ് ഫർണിച്ചർ മാർട്ട് എന്ന സ്ഥാപനത്തിന് ഓർഡർ നൽകിയത്. എന്നാൽ, ഉയർന്ന നിലവാരമുള്ള തേക്കിനു പകരം നിലവാരം കുറഞ്ഞ തടി കൊണ്ടാണ് ഫർണിച്ചർ നിർമ്മിച്ചതെന്നും അതിനാൽ അവ ഉപയോഗശൂന്യമായി എന്നുമാണ് പരാതി.
english summary; Substandard furniture; Verdict to pay merchant compensation
you may also like this video;