Site iconSite icon Janayugom Online

സൈനിക ഭരണം പൂര്‍ണമായും നിര്‍ത്തലാക്കണം: ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് സുഡാനില്‍ പ്രധാനമന്ത്രി രാജിവച്ചു

sudansudan

സൈനിക ഭരണം രാജ്യത്ത് പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ആവശ്യുപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് സുഡാനില്‍ പ്രധാനമന്ത്രി രാജിവച്ചു. ‌സൈ​ന്യ​വു​മാ​യു​ള്ള അ​ധി​കാ​രം പ​ങ്കി​ട​ൽ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​തി​ലൂ​ടെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റി​യ സു​ഡാ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ബ്ദ​ല്ല ഹം​ദോ​ക്കാണ് ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് രാ​ജി​വച്ചത്. സൈ​ന്യത്തിന് നല്‍കിയിരിക്കുന്ന അധികാരം പൂ​ർ​ണ​മാ​യും പി​ൻവലിക്കണമെന്നും രാഷ്ട്രീയ ഭരണം വേണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഒ​ക്ടോ​ബ​ർ 25നാ​ണ് സൈ​ന്യം സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ത്. അ​ന്നു മു​ത​ൽ ഹം​ദോ​ക്ക് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്നു. സൈ​നി​ക ന​ട​പ​ടി​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ അ​ബ്ദു​ൽ ഫ​ത്താ​ഹു​മാ​യു​ള്ള ധാ​ര​ണ​യി​ൽ ഹം​ദോ​ക്ക് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. രാ​ജ്യം ദു​ര​ന്ത​ത്തി​ലേ​ക്ക് വ​ഴു​തി​വീ​ഴു​ന്ന​തി​ൽ നി​ന്ന് ത​ട​യാ​ൻ താ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ‌സ​മ​വാ​യ​ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ഹം​ദോ​ക്ക് പ​റ​ഞ്ഞു. അ​ധി​കാ​രം പ​ങ്കി​ട​ൽ ക​രാ​റി​നെ​തി​രെ ഇ​തു​വ​രെ ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ 40 ഓ​ളം പേ​ർ കൊല്ലപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Sudan’s PM resigns amid mount­ing pop­u­lar protests

You may like this video also

Exit mobile version