Site iconSite icon Janayugom Online

സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച മുംബൈ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഐഎ

പ്രമുഖ അഭിഭാഷകയും, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച മുംബൈ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയെ സമീപിച്ചു. നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) സെക്ഷന്‍ 43ഡി (2) ക്രിമിനല്‍ കോ‍ഡിന്‍റെ സെക്ഷന്‍ 167(2) വകുപ്പുകള്‍ പ്രകാരം അന്വേഷണത്തിനും, തടങ്കലിനും സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 1ന് ഭരദ്വാജിന് ജാമ്യം അനുവദിച്ചിരുന്നു. കൂടാതെ അധികാര പരിധിയിലുള്ള ഒരു കോടതി നടപടി ക്രമങ്ങള്‍ നടത്തിയിരുന്നില്ല.

ജാമ്യ വ്യവസ്ഥകള്‍ ഡിസംബര്‍ 8ന് പ്രത്യേക എന്‍ഐഎ കോടതി തീരുമാനിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. സുധ ഭരദ്വാജിന്‍റെ അപേക്ഷയില്‍ ഇതുവരെ പുറത്തുവന്നിരിക്കുന്ന പ്രധാന വസ്തുതകള്‍ ഇവയാണ്. 90 ദിവസത്തെ തടങ്കല്‍ കാലയളവ് (വീട്ടുതടങ്കല്‍ ഒഴികെ) 2019 ജനുവരി 25ന് അവസാനിച്ചു. എന്നാല്‍ ഇതുവരേയായി കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല, കൂടാതെ തടങ്കല്‍കാലയളവ് നീട്ടുന്നതിനുള്ള നിയമപരമായ ഉത്തരവൊന്നും ഉണ്ടായില്ല, ഡിഫോള്‍ട്ട് ജാമ്യത്തിനായി സുധാ ഭരദ്വാജ് കൊടുത്ത അപേക്ഷയും നിലവിലുണ്ട്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി തടങ്കല്‍ കാലയളവ് 90 ദിവസത്തേക്ക് നീട്ടിയതിനാല്‍ 2019 ജനുവരി 25ന് ശേഷം കുറ്റപത്രം പുറത്തുവിടുന്നത് വരെ അപേക്ഷകയായ ഭരദ്വാജിന് സ്ഥിര ജാമ്യത്തിന് അപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഈ കാലയളവില്‍ അവര്‍ക്ക് ഒരു തരത്തിലും ഇളവും നല്‍കിയിട്ടില്ല. അതിനാല്‍ അവര്‍ക്ക് സ്വതസിദ്ധമായ ജാമ്യത്തിനുള്ള അവകാശം ലഭിച്ചില്ല.എല്‍ഗര്‍ പരിഷത്ത് കേസില്‍ 2018 ഓഗസ്റ്റ് 28നാണ് അവര്‍ അറസ്റ്റിലായത്.ഭരദ്വാജിന് ജാമ്യം ലഭിച്ചയുടൻ, ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും ജാമ്യാപേക്ഷ
സ്റ്റേ ചെയ്യണമെന്നും എൻഐഎ അറിയിച്ചിരുന്നു.

Englsish Sum­ma­ry: Sud­ha Bhard­waj grant­ed bail by NIA

You may also like this video: 

Exit mobile version