Site iconSite icon Janayugom Online

സുധാകര്‍ റെഡ്ഡിയുടെ കുടുംബ സ്വത്ത് പൊതു ആവശ്യത്തിന് വിട്ടുനല്‍കി

സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിക്ക് കുടുംബസ്വത്തായി ലഭിച്ച നാലര ഏക്കര്‍ ഭൂമി പൊതു ആവശ്യത്തിന് വിട്ടുനല്‍കി. ഹൈദരാബാദില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സുധാകര്‍ റെഡ്ഡിയുടെ ജീവിത പങ്കാളി വിജയ ലക്ഷ്മിയാണ് ഇക്കാര്യം അറിയിച്ചത്. ജന്മദേശമായ മെഹ്ബുബ് നഗറില്‍ കുടുംബസ്വത്തായി ലഭിച്ച ഭൂമിയാണ് നല്‍കിയത്. സുധാകര്‍ റെഡ്ഡിക്ക് അന്ത്യോപചാരമര്‍പ്പിക്കാനത്തിയ വേളയില്‍ സര്‍ക്കാര്‍ ഉചിതമായ സ്മാരകം പണിയുമെന്ന് സംസ്ഥാന മുഖ്യമന്ത്രി രേവന്ത റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം പണിയുന്നതിനായി കുടുംബസ്വത്ത് നല്‍കുന്നതായി വിജയലക്ഷ്മി പ്രഖ്യാപിച്ചത്. 

സുധാകര്‍ റെഡ്ഡിയുടെ സ്മാരകമായി വിദ്യാഭ്യാസ സ്ഥാപനമോ കളിസ്ഥലമോ പണിയുന്നതിന് ഈ സ്ഥലം ഉപയോഗിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി രേവന്ത റെഡ്ഡി അറിയിച്ചു. കൂടാതെ അവികസിത പ്രദേശമായ മെഹ്ബൂബ് നഗറിലേക്ക് ബസ് സര്‍വീസ് അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ ബസ് സര്‍വീസ് ആരംഭിക്കുകയും ചെയ്തു. കൂടാതെ പ്രദേശത്തേക്ക് യാത്ര സുഗമമാക്കുന്നതിനായി ആധുനിക രീതിയിലുള്ള പാലം പണിയുന്നതിന് മൂന്ന് കോടി രൂപയും അനുവദിച്ചു. 

Exit mobile version