Site iconSite icon Janayugom Online

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ സിപിഐ(എം) പിന്തുണയ്ക്കണമെന്ന് സുധാകരന്‍

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഐ(എം)പിന്തുണ പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍.രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരേയുള്ള പ്രതിഷേധത്തില്‍ സിപിഐ(എം) ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികള്‍ പങ്കാളികളാകുന്നുണ്ട്.

പുതിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഒരു ഉപതെരഞ്ഞെടുപ്പ് വന്നാല്‍ പിന്തുണ നല്‍കുന്ന കാര്യത്തില്‍ സിപിഐ (എം)ന്‍റെ ഭാഗത്തു നിന്നും വളരെ അനുകൂലമായ സമീപനമാണുള്ളത്. അങ്ങനെ വരിയകയാണെങ്കില്‍ അത്തരമൊരു ചിന്തയ്ക്ക് രൂപം നല്‍കാന്‍ എളുപ്പത്തില്‍ സാധിക്കുമന്നാണ് കരുതുന്നതെന്നും കെപിസിസി പ്രസിഡന്‍റ് സുധാകനരന്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:
Sud­hakaran to sup­port CPI(M) in case of by-elec­tions in Wayanad

You may also like this video:

Exit mobile version