Site iconSite icon Janayugom Online

സുധാകരന്‍റെ അഭിപ്രായങ്ങളെ തള്ളി ചെന്നിത്തലയും

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അഭിപ്രായങ്ങളെ തള്ളി മുന്‍കെപിസിസി പ്രസിഡന്‍റ് കൂടിയായ രമേശ് ചെന്നിത്തല. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് മത്സരിക്കരുതെന്ന സുധാകരന്‍റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നു ചെന്നിത്തല പരസ്യമായി തന്നെ പറഞ്ഞിരിക്കുന്നു.

ഒരു സ്വകാര്യ ചനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധകരന്‍റെ നിലപാടിനെ ചെന്നിത്തല തള്ളി പറഞ്ഞിരിക്കുന്നത്.എല്‍ഡിഎഫ് മത്സരിക്കരുതെന്നു പറയാനുള്ള ധാര്‍മ്മിക കോണ്‍ഗ്രസിനില്ലെന്നും രമേശ് അഭിപ്രായപ്പെട്ടു,ഇടതുപക്ഷ മുന്നണിയുടെ ജനപ്രതിനിധികള്‍ മരിക്കുമ്പോള്‍യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ടെന്നും രമേശ് അഭിപ്രായപ്പെട്ടു.രാഷട്രീയമത്സരമല്ലേ, വ്യക്തികളല്ലല്ലോയന്നും ചെന്നിത്തല പറഞു.

ഉമ്മന്‍ചാണ്ടി മരിച്ചു, പിറ്റേന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കഴിയുമോയെന്ന് ചോദിച്ച രമേശ് ചെന്നിത്തല ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെകുറിച്ച് പറയേണ്ട സമയമല്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഏറ്റവും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപി മാര്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് ആയാല്‍ ആരൊക്കെ മത്സരിക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും പറഞ്ഞ ചെന്നിത്തല താനെന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും വ്യക്തമാക്കി.

തനിക്ക് ഇനി ഡല്‍ഹി താത്പര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.തന്റെ പ്രവര്‍ത്തന മേഖല കേരളമാണെന്ന് പറഞ്ഞ ചെന്നിത്തല പ്രതിപക്ഷനേതാവാകാന്‍ മത്സരമില്ലെന്നും വ്യക്തമാക്കി. സതീശന്‍ തന്നെയാണ് പ്രതിപക്ഷനേതാവ് സതീശന് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Eng­lish Summary:
Sud­hakaran’s com­ments were dismissed

You may also like this video:

Exit mobile version